കോഴിക്കോട്: കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളില്‍ നിന്നും പതിനായിരത്തോളം കുടുംബങ്ങൡ നിന്നുമായി പതിനായിരത്തിലധികം കോടി രൂപയുടെ സമ്പത്ത് നെറ്റ്‌വര്‍ക്ക്് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പിനിരയായവര്‍ ജീവിത നൈരാശ്യത്തിലേക്കും കുടുംബ തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് അടിയന്തിരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1999- െല സെബി റെഗുലേഷന്‍ ആക്്ട് പ്രകാരം നെറ്റ് വര്‍ക്ക്് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് സെബിയുടെ അംഗീകാരം ലഭിക്കണം. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒറ്റ കമ്പനികള്‍ക്കും സെബിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 1978-ലെ പ്രൈസ് ആന്റ് ചിറ്റ്‌സ് ആക്ട് പ്രകാരം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് ഇടപാടുകള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ ഈ ആക്ടിന്റെ പരിമിധികളെ ചൂഷണം ചെയ്തു കൊണ്ടാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തഴച്ചു വളരുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിലവിലെ ആക്ടിന്റെ പരിമിതികളെ മറികടന്നുകൊണ്ടുള്ള ശക്തമായ നിയമ നിര്‍മ്മാണം നടത്തുകയും ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍സ് ക്രെം സെല്ല് രൂപീകരിക്കുകയും കേസുകള്‍ സംസ്ഥാനതലത്തില്‍ ഏകീകരിക്കുകയും വേണം. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് നിരോധിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള കമ്പനികളുടെ അക്കൗണ്ട് അടിയന്തിരമായി മരവിപ്പിക്കണം. അല്ലാത്ത പക്ഷം ടൈക്കൂണ്‍ കമ്പനിയുടെ മാതൃകയില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ ഇടയാക്കും.

