2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (S.I.O)

സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എന്നതിന്റെ ചുരുക്കരൂപം. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണിത്. 1982 ഒക്‍ടോബര്‍ 19-ന്‌ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനമായാണ് എസ്. ഐ. ഒ.രൂപമെടുത്തത്. പിന്നീട്‌, കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനപ്രസ്ഥാനമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നിലവില്‍ വന്നതോടെ, എസ്‌. ഐ. ഒ. കേരളത്തില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനം മാത്രമായി മാറി.

s.i.o രൂപീകരണം

1980കളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള നിരവധി വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു.1986-ല്‍ അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്ഥാപിതമായ എസ്.ഐ.ഒയാണ് ഈ രംഗത്തെ പ്രഥമ നീക്കം. തുടര്‍ന്ന് അതേവര്‍ഷം ജമാഅത്തെ ഇസ്‌ലാമിയുടെ ചതുര്‍വര്‍ഷ പരിപാടിയുടെ വെളിച്ചത്തില്‍ വിദ്യാര്‍ഥി ഹല്‍ഖകള്‍ക്ക് രൂപംനല്‍കി. 1967 നവംബറില്‍ ഹൈദരാബാദില്‍ ചേര്‍ന്ന ജമാഅത്ത് ദേശീയ സമ്മേളനത്തില്‍ നിന്ന് കര്‍മാവേശമുള്‍കൊണ്ട് രാജ്യവ്യപകമായി വിദ്യാര്‍ഥി ഹല്‍ഖകള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും തുടക്കം കുറിച്ചു. യുവജനങ്ങളുടെ ലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച എഴുപതുകളിലാണ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ രൂപീകരിച്ച സ്റ്റുഡന്റ് ഇസ്‌ലാമിക് യൂണിയന്‍ (എസ്.ഐ.യു) ആന്ധ്ര, സ്റ്റുഡന്റ് ഇസ്‌ലാമിക് സര്‍ക്കിള്‍ (എസ്.ഐ.സി) തമിഴ്‌നാട്, മുസ്‌ലിം സ്റ്റുഡന്റ് അസോസിയേഷന്‍ (കൊല്‍ക്കത്ത), മുസ്‌ലിം സ്റ്റുഡന്റ്‌സ് ആന്റ് യൂത്ത് ഓര്‍ഗനൈസേഷന്‍ യു.പി, ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് കേരള; ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹല്‍ഖയെ ത്വലബയെ ഇസ്‌ലാമി എന്നിവ.
അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ക്കുശേഷം അലീഗഢ് കാമ്പസില്‍ ഒത്തുചേര്‍ന്ന ചില വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ സിമിക്ക് രൂപം നലകി. അതേസമയം അധികവിദ്യാര്‍ഥി സംഘടനകളും പുതിയ വേദിയില്‍ അണിചേര്‍ന്നില്ല. എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ഏകോപിപ്പിച്ച് ദേശീയതലത്തില്‍ ഒരു ഏകവിദ്യാര്‍ഥി സംഘടന രൂപീകരിക്കണം എന്നാണ് ഈ പ്രസ്ഥാനങ്ങളുടെ വീക്ഷണം. വ്യത്യസ്ത സംഘടനകള്‍ക്കിടയില്‍ സൗഹൃദപരമായ സമീപനരീതികളും ധാരണകളും സൃഷ്ടിക്കാന്‍ ജമാഅത്ത് നേതൃത്വം ജാഗ്രത പുലര്‍ത്തിയിരുന്നു. 1980 ഏപ്രില്‍ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്ത് മര്‍ഹൂം മൗലാനാ മുഹമ്മദ് യൂസഫ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിമിയുള്‍പ്പടെയുള്ള വിഭിന്ന വിദ്യാര്‍ഥിസംഘടനകള്‍ പങ്കെടുക്കുകയും ഓരോ മേഖലയിലും പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയുണ്ടായി.

എസ്.ഐ.ഒ കോളം