ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെ കൂടി പങ്കാളികളാക്കാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളില്‍ പത്യേകം വനിതാക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാഹല്‍ഖകളായി മാറി.
ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിയതിന് പുറമെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസകളും കോളേജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥിനികള്‍ വനിതകള്‍ക്കിടയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി.
വിദ്യാര്‍ഥിനികള്‍ക്കും യുവതികള്‍ക്കുമിടയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി 1984-ല്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) രൂപീകരിക്കപ്പെട്ടു. 1994 ജൂലായ് 7-ന് ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം എന്ന പേരില്‍, സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക വകുപ്പ് രൂപവല്‍ക്കരിക്കപ്പെട്ടു.