2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

പുതിയകേരളം വികസനഫോറം

കോഴിക്കോട്: കേരള മോഡല്‍ വികസനത്തെ വിശകലനവിധേയമാക്കുകയും പുതിയ കേരളത്തിന്റെ ജനപക്ഷവികസനസാധ്യതകളെ പഠനവിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സോളിഡാരിറ്റി 2011 മാര്‍ച്ച് 11,12,13 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് 'പുതിയകേരളം വികസനഫോറം' സംഘടിപ്പിക്കും. കേരളവികസനം സാമൂഹിക-സാംസ്‌കാരിക വിശകലനം, മാനവിക വികസന സൂചിക, മലബാര്‍ പിന്നോക്കാവസ്ഥ, സംവരണവും കേരളവികസനവും, സാമ്പത്തികരംഗം, കാര്‍ഷികരംഗം, കേരളത്തിന്റെ വ്യവസായ സാധ്യതകള്‍, ഊര്‍ജപ്രതിസന്ധിയും പ്രതിവിധികളും, ആരോഗ്യമേഖല, വിദ്യാഭ്യാസരംഗം, കേരളത്തിന് സമഗ്ര ഗതാഗതനയം, ഭൂപരിഷ്‌കരണവും മറ്റ് ഭൂപ്രശ്‌നങ്ങളും, പ്രവാസവും കേരളവും, മാലിന്യസംസ്‌ക്കരണം തുടങ്ങിയ വിവിധ സെഷനുകളില്‍ സമകാലിക കേരളീയസമൂഹം അനുഭവിക്കുന്ന വികസനപ്രശ്‌നങ്ങളെ പ്രഗല്‍ഭരുടെ സാന്നിധ്യത്തില്‍ ജനപക്ഷത്തുനിന്നുകൊണ്ട് വിശകലനം ചെയ്യുന്നതായിരിക്കും വികസനഫോറം. വികസനഫോറത്തിന്റെ സമാപനമായി ജനവിരുദ്ധ വികസനത്തിനെതിരെ പോരാടുന്ന കേരളത്തിലെ വിവിധ സമരമേഖലകളിലെ പോരാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനപക്ഷവികസന സമ്മേളനവും സംഘടിപ്പിക്കും.


പേപ്പറുകള്‍ കിട്ടേണ്ട അവസാനതിയ്യതി: 2011 ജനുവരി 20

അയക്കേണ്ട വിലാസം:
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്
പി.ബി. നമ്പര്‍ 833, ഹിറാസെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് - 673004
ഫോണ്‍: 0495 2721695 Mob: 9744944521

keraladevelopmentforum@gmail.com | solidarityym@gmail.com
www.solidarityym.org

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എസ്.ഐ.ഒ കോളം